Web Desk

മലപ്പുറം

June 06, 2020, 10:03 am

സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു: ആകെ മരണം 15 ആയി

Janayugom Online

സംസ്ഥാനത്ത് ഒരാള്‍കൂടി കോവിഡ് ബാധിച്ചു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്.61 വയസായ ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയ രോഗബാധിതനായിരുന്നു. പേരക്കുട്ടികളടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നിലവില്‍ രോഗം സ്ഥിരീകരിച്ചു. മൂന്ന്മാസം പ്രായമായ കുഞ്ഞും ഇതില്‍ ഉള്‍പ്പെടും. മെയ് 21നാണ് മുബൈയില്‍ നിന്ന് റോഡ് മാര്‍ഗം ഇദ്ദേഹം കുടുംബത്തോടൊപ്പം കേരളത്തില്‍ എത്തിയത്.

ഭാര്യയയ്ക്കും മകനുമായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിതനായ ഹംസക്കോയയ്ക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. ഇന്നലെ ഉച്ചയോട്കൂടിയാണ് സ്ഥിതി ഗുരുതരമായത്. മുന്‍ സന്തോഷ് ട്രോഫി താരു കൂടിയായ ഇദ്ദേഹം മഹാരാഷ്ട്രയ്ക്കായി അ‍ഞ്ച് വര്‍ഷം കളിച്ചിട്ടുണ്ട്. ഹംസക്കോയയുടെ മരണത്തോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.

Eng­lish Sum­ma­ry: one more covid-19 death in kerala

You may also like this video