January 28, 2023 Saturday

മലപ്പുറത്ത് ഒരാള്‍ കൂടി രോഗമുക്തനായി, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്രവ പരിശോധന ഇന്ന് മുതല്‍

Janayugom Webdesk
കോഴിക്കോട്
April 21, 2020 11:22 am

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി രോഗമുക്തനായി. തൂവ്വക്കാട് സ്വദേശി പാറയില്‍ അബ്ദുള്‍ ഫുക്കാര്‍ ആണ് രോഗ മുക്തനായി ആശുപത്രി വിടുന്നത്. തുട‍‍ർച്ചയായുള്ള മൂന്ന് ടെസ്റ്റിലും രോഗം ഭേദമായെന്ന റിപ്പോര്‍ട്ട് ആണ് വന്നത്. തുടര്‍ ചികിത്സയ്ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ഉറപ്പാക്കിയ ശേഷമാമണ് ഇയാളെ വീട്ടിലേയ്ക്ക് മടയ്ക്കി അയക്കുന്നത്.

അതേസമയം കോവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള റിയല്‍ ടൈം പൊളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍.ടി.പി.സി.ആര്‍) പരിശോധനാ ലബോറട്ടറി മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങും. ലാബിന്  ഐ.സി.എം.ആറിന്റെ പ്രവര്‍ത്തനാനുമതി കിട്ടിയതോടെയാണ് പ്രവ‍ത്തനം ആരംഭിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് പരിശോധന കേന്ദ്രങ്ങളുടെ എണ്ണം 12- ആയി ഉയ‍‍ർന്നു.

Eng­lish Sum­ma­ry: one more covid-19 patient leave hos­pi­tal in malappuram

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.