തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ വ്യക്തിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് ഇത് വരെ നാല് പേരായിരുന്നു വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഒരാളുടെ പരിശോധന ഫലം കൂടി പോസിറ്റിവ് ആയതോടെ അഞ്ചു പേർക്കാണ് തലസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചു.
നിരീക്ഷണത്തിൽ കഴിയുന്നവർ മുങ്ങുന്നതിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തിരുവനതപുരത്ത് നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ പ്രത്യേക പോസ്റ്റർ പതിപ്പിക്കാനാണ് തീരുമാനം. വീടിന് പുറത്തിറങ്ങിയാൽ ജിയോ ഫെൻസിങ് വഴി അധികൃതർക്ക് അറിയിപ്പ് കിട്ടുന്ന രീതിയിൽ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.
ENGLISH SUMMARY: One more covid case in TVM
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.