സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

Web Desk

തിരുവനന്തപുരം

Posted on June 30, 2020, 10:39 am

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരത്ത് മരിച്ച എഴുപതുക്കാരന് കോവിഡ് സ്ഥിരീകരിച്ചു.ഈ മാസം  27 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ച  നെട്ടയം സ്വദേശിയായ തങ്കപ്പനാണ്  കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 24 ആയി. കോവിഡ്  പരിശോധനാഫലം  ഇന്നാണ് ലഭിച്ചത്. ഇദ്ദേഹം  മുംബെെയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയതാണ്.

121 പേര്‍ക്കാണ് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 79 പേര്‍ രോഗമുക്തി നേടി.രോഗം ബാധിച്ചവരില്‍ 78 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 26 പേര്‍. സമ്പര്‍ക്കം 5.

 

Eng­lish sum­ma­ry: covid death in Thiru­vanan­tha­pu­ram

You may also like this video;