September 28, 2022 Wednesday

Related news

September 27, 2022
September 26, 2022
September 23, 2022
September 10, 2022
September 9, 2022
September 5, 2022
September 5, 2022
September 4, 2022
September 4, 2022
September 3, 2022

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം; സമ്പര്‍ക്ക പട്ടികയില്‍ 400 ഓളം പേര്‍

Janayugom Webdesk
കാസര്‍കോട്
July 28, 2020 8:48 am

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച മരിച്ച കാസര്‍കോട് സ്വദേശി കെ ശശിധരയ്ക്ക് കോവിഡ് സ്ഥിരികരിച്ചു. കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

ഒരാഴ്ചയായി ഇയാള്‍ക്ക് പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. മരിച്ച ശശിധരന്റെ സമ്പര്‍ക്ക പട്ടികയില്‍ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം ആറായി.

കാസര്‍കോട് കോവിഡ് ആശുപത്രിയുടെ നിര്‍മ്മാണത്തിന് വന്നവര്‍ക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. മാനേജര്‍ ഉള്‍പ്പടെയുളള നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി ഇടപഴകിയവരെ നിരീക്ഷണത്തിലാക്കി. ജോലിക്കാര്‍ക്ക് കോവി‍ഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മറ്റു തൊഴിലാളികള്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചു.

കാസര്‍കോട് ജില്ലയില്‍ ഇന്നലെ 38 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഉറവിടമറിയാത്ത രണ്ട് കേസുകളുമുണ്ട്. 26 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 4329 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുളളത്.

ENGLISH SUMMARY:one more covid death in kasargod

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.