Web Desk

മൂന്നാർ

August 18, 2020, 1:51 pm

രാജമല ദുരന്തം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

Janayugom Online

പെട്ടിമുടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഒരു കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുഴയുടെ ഗ്രേവൽ ബാങ്കിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മണ്ണിടിച്ചില്‍ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി.

അപകടത്തിൽ കാണാതായ 11 പേർക്കായി തെരച്ചിൽ തുടരുകയാണ്. അവസാനയാളെ കണ്ടെത്തും വരെയും തെരച്ചിൽ തുടരാനാണ് സർക്കാർ തീരുമാനം. ദുരന്തത്തിനിരയായവർക്ക് ഉടൻ സഹായധനം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Eng­lish sum­ma­ry: one more dead body found from pettymudi

You may also like this video: