രാജമല ഉരുള്‍പ്പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇന്ന് രാവിലെ തുടങ്ങിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. ഇനി 17 പേരെയാണ് കണ്ടെത്താനുളളത്. കുട്ടികളെയാണ് ഇനി കണ്ടെത്താനുളളവരില് ഏറെയും.
തെരച്ചില്‍ ആറാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷ സംവിധാനങ്ങളോടെയാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദുരന്തം നടന്ന് ഇത്രയും ദിവസം ആയതിനാല്‍ തെരച്ചലില്‍ കണ്ടെത്തുന്ന പലരുടെയും മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്. മൃതദേഹം തിരിച്ചറിയുന്നതിന് വേണ്ടി ഡിഎൻഎ പരിശോധനയടക്കമുളള കാര്യങ്ങല്‍ നടത്തിയേക്കുമെന്നാണ് വിവരം. സ്ഥലത്ത് ഡ്രോണ്‍ അടക്കമുളള സംവിധാനങ്ങള്‍ ഉപയോഗിച്ച് പുഴയില്‍ കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ്.
ENGLISH SUMMARY: one more dead body found from rajamala
YOU MAY ALSO LIKE THIS VIDEO