തലക്കാവേരി മണ്ണിടിച്ചില്‍; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

Web Desk

തലക്കാവേരി

Posted on August 15, 2020, 5:01 pm

തലക്കാവേരി മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മണ്ണിടിച്ചില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം മൂന്നായി. രണ്ട് പേരെ ഇനിയും കണ്ടെത്തനുണ്ട്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് കുടക് ജില്ലയുടെ ചുമതലയുള്ള വി സോണ്ണ മാധ്യമങ്ങളോട് പറഞ്ഞു.

മടിക്കേരി താലൂക്കിലെ ഭാഗമണ്ഡലയിലാണ് തലക്കാവേരി ക്ഷേത്രം. ക്ഷേത്രത്തിന് 200 മീറ്റര്‍ മാറിയാണ് മണ്ണിടിച്ചിലുണ്ടായത്. പൂ‍ജാരിമാരും ജീവനക്കാരും ഉള്‍പ്പടെ എഴ് പേരെയാണ് കാണാതായത്. ഇവരുടെ വീടുകളും മണ്ണിനടിയാണ്.

Eng­lish sum­ma­ry: one more dead­body found from Tha­lakkaveri

You may also like this video: