May 27, 2023 Saturday

Related news

February 12, 2023
February 5, 2023
February 4, 2023
December 5, 2022
November 11, 2022
August 26, 2022
August 4, 2022
July 31, 2022
July 17, 2022
July 15, 2022

അസം തടങ്കൽ പാളയത്തിൽ ഒരു മരണം കൂടി; മരിച്ചവരുടെ എണ്ണം 29 ആയി

Janayugom Webdesk
January 4, 2020 9:31 pm

ഗുവാഹത്തി: അസമിൽ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തിയവരെ പാർപ്പിച്ച തടങ്കൽ പാളയത്തിൽ ഒരു മരണം കൂടി. ഇതോടെ മൂന്ന് വർഷത്തിനിടയിൽ അസമിലെ തടങ്കൽ പാളയങ്ങളിൽ മരിച്ചവരുടെ എണ്ണം 29 ആയി.അസുഖം ബാധിച്ചതിനെ തുടർന്ന് 10 ദിവസങ്ങൾക്ക് മുമ്പ് ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടയാളാണ് മരിച്ചത്.

അസമിൽ പൗരത്വ രേഖയില്ലാത്തവരെ താമസിപ്പിച്ചിരിക്കുന്ന ആറ് തടങ്കൽ പാളയങ്ങളായി 1000 ത്തോളം പേരാണ് കഴിയുന്നത്. ഗോൽപാര ജില്ലയിൽ ഏഴാമത്തെ തടങ്കൽ പാളയത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.അസം നിയമസഭയിൽ സമർപ്പിക്കപ്പെട്ട രേഖകൾ പ്രകാരം, ഇതുവരെ മരിച്ചവരിൽ രണ്ടു പേർ മാത്രമാണ് ബംഗ്ലാദേശികളെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.

Eng­lish sum­ma­ry: One more death in Assam camp

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.