Web Desk

ദോഹ

June 08, 2020, 7:17 pm

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു

Janayugom Online

ഖത്തറില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണാടിപ്പറമ്പ് സ്വദേശിയായ പി കെ സിദീഖ് (48) ആണ് മരിച്ചത്. 16 വര്‍ഷമായി ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ഇതോടെ കോവിഡ് ബാധിച്ചു ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 180 ആയി

Eng­lish summary:one more ker­alite dead in Gulf

You may also like this video: