ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം അങ്കമാലി പാറക്കടവ് കുറുമശ്ശേരി മൂഞ്ഞേലി വീട്ടില്‍ പരേതനായ ദേവസിയുടെയും അങ്കമാലി കറുകുറ്റി മാമ്ബ്ര സ്വദേശിനി ആനിയുടെയും മകന് സെബി ദേവസി (50)യാണ് മരിച്ചത്.
വര്‍ഷങ്ങളായി കുടുംബസമേതം ലണ്ടനിലാണ് കഴിയുന്നത്.കോവിഡ് ബാധിച്ച് ബ്രിട്ടനിലെ സതാംപ്റ്റണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെബിയുടെ മരണവാര്‍ത്ത നാട്ടിലറിഞ്ഞത്. മരണാനന്തര ചടങ്ങുകള്‍ ലണ്ടനില്‍ നടക്കും.കഴിഞ്ഞ ഫെബ്രുവരിയിലാണ് സെബി കുറുമശ്ശേരിയിലെ വീട്ടിലത്തെി മടങ്ങിയത്. ഭാര്യ സൈന ലണ്ടനില്‍ നഴ്സാണ്. വിദ്യാര്‍ഥിയായ ഡയന് ഡേവിഡ് (12) ഏകമകനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.