Web Desk

വയനാട്

March 10, 2020, 8:59 pm

വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി

Janayugom Online

വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി. കുരങ്ങുപനിയ്ക്കെതിരെ ആരോഗ്യവകുപ്പ് അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കുന്നത്. കാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും കാടതിര്‍ത്തിയില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.

ഹീമോഫൈസാലിസ് വിഭാഗത്തില്‍പെട്ട ചെള്ളുപ്രാണിയിൽ നിന്നാണ് കുരങ്ങുപനി ഉണ്ടാകുന്നത്. പ്രധാനമായും കുരങ്ങിന്റെ ശരീരത്തില്‍ ജീവിക്കുന്ന ഈ പ്രാണികൾ കുരങ്ങ് ചാകുന്നതോടെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പടര്‍ത്തുകയാണ് ചെയ്യുന്നത്.

13 പേര്‍ക്കാണ് ഈ വര്‍ഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച കുരങ്ങുപനി ബാധിച്ച്‌ വയനാട്ടില്‍ മദ്ധ്യവയസ്‌ക മരിച്ചിരുന്നു. വയനാട്ടില്‍ മാത്രം 11 പേരാണ് 2014 — 15 കാലയളവിൽ മരിച്ചത്.

Eng­lish Sum­ma­ry: Mon­key fever in Wayanadu.

you may also like this video;