കോഴിക്കോട് ആസാമി പെൺകുട്ടിയായ 17 കാരിയെ പീഡിപ്പിച്ച കേസിൽ ഒരാളെ കൂടി ഇന്നലെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി റാക്കി ബുധീൻ അൻസാരിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. അസം സ്വദേശിനിയെ കോഴിക്കോട് എത്തിച്ച ശേഷം പീഡിപ്പിച്ചു എന്നതാണ് കേസ്. നേരത്തെ കേസിൽ രണ്ട് അസം സ്വദേശികൾ അറസ്റ്റിലായിരുന്നു.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാക്കൾ വഴിയാണ് പെൺകുട്ടി കോഴിക്കോടെത്തിയത്. പെൺകുട്ടിയെ കൊണ്ടുവന്നയാളെ ഒറീസയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നെന്നും പതിനേഴുകാരി പറഞ്ഞു. ലോഡ്ജില്‍ നിന്നും രക്ഷപ്പെട്ട കുട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി എത്തുകയായിരുന്നു. തുടർന്നാണ് സെക്സ് റാക്കറ്റിന്റെ പ്രവർത്തനം പൊലീസ് അറിഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.