Web Desk

തിരുവനന്തപുരം

February 02, 2020, 9:39 am

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ 

Janayugom Online

കേരളത്തില്‍ ഒരാള്‍ക്കു കൂടി കൊറോണ വൈറസ്ബാധയുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം രണ്ടായി. ചൈനയില്‍ നിന്നെത്തിയ വ്യക്തിക്കു തന്നെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കുട്ടിക്കാണ് കൊറോണ വൈറസ് ബാധ. പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയില്‍ പ്രാഥമിക നിഗമനം മാത്രമാണ് ഉണ്ടായതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേസമയം ആദ്യം രോഗബാധ സ്ഥിരീകരിച്ച പെണ്‍കുട്ടി ആരോഗ്യം വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഈ പെണ്‍കുട്ടി ഇടപഴകിയ 69 പേര്‍ നിരീക്ഷണത്തിലാണ്. കൂടാതെ കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 304 ആയി. 45 പേരാണ് ഞായറാഴ്ച മാത്രം രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഹൂബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ ഏറെപ്പേരും.ചൈനയിലും പുറത്തുമായി 14,499 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. വുഹാന്‍ പ്രഭവകേന്ദ്രമായ കൊറോണ ഇതുവരെ 27 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് നൂറിലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Engk­lish Sum­ma­ry: one more per­son in ker­ala under coro­na virus threat

You may also like this video