September 30, 2023 Saturday

Related news

September 30, 2023
September 29, 2023
September 28, 2023
September 27, 2023
September 27, 2023
September 26, 2023
September 25, 2023
September 25, 2023
September 24, 2023
September 24, 2023

ഓൺലൈൻ ഗെയിമിന്റെ ഇരയായി ഒരു വിദ്യാർഥി കൂടി ജീവനൊടുക്കി; മരണരംഗങ്ങൾ ഇൻർനെറ്റിൽ ലൈവായി ഇട്ടശേഷം

Janayugom Webdesk
ഇടുക്കി
June 8, 2023 8:42 am

ഓൺലൈൻ ഗെയിമിന്റെ ഇരയായി ഒരു വിദ്യാർഥി കൂടി ജീവനൊടുക്കി. തിങ്കളാഴ്ചയാണ് വണ്ടൻമെട്ടിൽ മരണരംഗങ്ങൾ ഇൻർനെറ്റിൽ ലൈവായി ഇട്ടശേഷം 17‑കാരനായ പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കിയത്. ഇതിനു പിന്നാലെ സഹപാഠിയും ജീവനൊടുക്കിയിരിക്കുകയാണ്.

ആദ്യ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി 17‑കാര​െൻറ സഹപാഠിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വിദ്യാർഥിയും മരണരംഗങ്ങൾ ലൈവായി ഇട്ടിരുന്നുവെന്നു പൊലീസ് പറയുന്നു. ശാസ്ത്രീയാന്വേഷണം നടക്കുന്നതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നാണു പൊലീസ് നിർദേശം.

ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദേശപ്രകാരമാണു തിങ്കളാഴ്ച കുട്ടി ജീവനൊടുക്കിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ആ സംഭവത്തിൽ വിദ്യാർഥിയുടെ ലാപ്ടോപ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിനിടെയാണ് ഇന്നലെ രാത്രി ലാപ്ടോപ് ഓണാക്കി വച്ചശേഷം സഹപാഠി തൂങ്ങിമരിച്ചത്.

ഇരുവരുടെയും സമപ്രായക്കാരായ 30‑കുട്ടികളും ഗെയിമിന്റെ ഇരകളായതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതോടൂകൂടി മാത്രമെ പ്രതിരോധത്തെ ചിന്തിക്കാൻ കഴിയുകയുള്ളൂ​വെന്നാണ് പറയുന്നത്.

eng­lish sum­ma­ry; One more stu­dent took his life as a vic­tim of online game
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.