കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ മദ്യവിൽപന നിർത്തിയതിനെ തുടർന്ന് വീണ്ടും ആത്മഹത്യ. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഷൈബു(47) ആണ് മരിച്ചത്. തൃശൂർ വെങ്ങിണിശേരി സ്വദേശിയാണ് ഇയാള്‍.
ആറാട്ടുകടവ് ബണ്ട് ചാലിൽ മുങ്ങി മരിച്ച നിലയിലാണ് ഷൈബുവിനെ കണ്ടെത്തിയത്. ബിവറേജസുകളും ബാറുകളും അടച്ചതിന് ശേഷം മദ്യം ലഭിക്കാതെ ആത്മഹത്യ ചെയ്തുവെന്ന് സംശയിക്കുന്ന ആറാമത്തെ കേസാണിത്. നിരവധി ആത്മഹത്യാ ശ്രമങ്ങളും നടക്കുന്നുണ്ട്.
English Summary: One more suicide in the unavailability of liquor.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.