26 March 2024, Tuesday

Related news

January 21, 2024
September 16, 2023
August 14, 2023
August 13, 2023
August 2, 2023
July 16, 2023
July 14, 2023
July 14, 2023
May 25, 2023
April 30, 2023

കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച ചീറ്റകളില്‍ ഒരെണ്ണം വെള്ളം കിട്ടാതെ ചത്തു

Janayugom Webdesk
ന്യൂഡല്‍ഹി
March 27, 2023 7:33 pm

നമീബിയയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ എത്തിച്ച ചീറ്റകളില്‍ ഒരെണ്ണം വെള്ളം കിട്ടാതെ ചത്തു. സാഷ എന്ന പെണ്‍ചീറ്റയാണ് ചത്തത്. അവശനിലയില്‍ ചീറ്റയെ കണ്ടെത്തിയിരുന്നെങ്കിലും കാരണം കണ്ടെത്താനായിരുന്നില്ല. നിര്‍ജ്ജലീകരണം മൂലമാണ് ചീറ്റ ചത്തതെന്ന് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. 

അതേസമയം സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെ മരണകാരണം തിരുത്തി പുതിയ വാര്‍ത്തകള്‍ പുറത്തുവന്നു. വൃക്ക തകരാര്‍ മൂലമാണ് ചീറ്റ സാഷ ചത്തതെന്നാണ് പുതിയ വിശദീകരണം. എന്നാല്‍ ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിക്കുന്നതിനു മുമ്പെ തന്നെ വിദഗ്ധസംഘം നമീബിയയില്‍ എത്തി ഇവയെ പരിശോധിക്കുകയും ആരോഗ്യക്ഷമത ഉറപ്പ് വരുത്തിയതായും അന്നേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയിലെ കാലാവസ്ഥയുമായി ഇവ പൊരുത്തപ്പെടുമെന്നും ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളും വിദഗ്ദരും പറഞ്ഞിരുന്നതുമാണ്. 

india today

ഔദ്യോഗിക സ്ഥിരീകരണം ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്ത്യ ടുഡേ വൈകിട്ട് 7.14ന് പുറത്തുവിട്ട ആദ്യ വാര്‍ത്ത. പിന്നീട് 7.32 നാണ് ഔദ്യോഗിക സ്ഥിരീകരണം തിരുത്തി പുതിയ മരണകാരണം വെളിപ്പെടുത്തിയത് 

Eng­lish Sum­ma­ry: One of the chee­tahs brought to Kuno Nation­al Park died due to lack of water

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.