സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടുതീയില്‍ ഒരാള്‍ കൂടി മരിച്ചു. ന്യൂ സൗത്ത് വെയില്‍സിലാണ് മരണം. ഇതോടെ, സെപ്റ്റംബര്‍ മുതലുള്ള കണക്കനുസരിച്ച് കാട്ടുതീയെത്തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ മരിച്ചവരുടെ എണ്ണം ഒമ്ബതായി. കഴിഞ്ഞ ദിവസം പരിസരപ്രദേശങ്ങളിലുമായി പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിനിടെ രക്ഷാപ്രവര്‍ത്തകര്‍ സഞ്ചരിച്ച ട്രക്ക് മരത്തിലിടിച്ചായിരുന്നു അപകടം. സംഘത്തിലുണ്ടായിരുന്ന 32 കാരനായ ജെഫ്രി കീറ്റണ്‍, 36 കാരനായ ആന്‍ഡ്രൂവും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
you may also like this video;
തെക്കന്‍ ഓസ്ട്രേലിയയിലെ മൂന്ന് സംസ്ഥാനങ്ങളിലായാണ് കാട്ടുതീ പടരുന്നത്. ആയിരക്കണക്കിന് ഏക്കര്‍ കാട് കാട്ടുതീയില്‍ കത്തിനശിച്ചു. കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് തീ വ്യാപിക്കുകയാണ്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് അവധി വെട്ടിച്ചുരുക്കി പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ചൂട് കൂടിയതും ശക്തമായ കാറ്റുമാണ് കാട്ടുതീയ്ക്ക് കാരണമെന്നാണ് കരുതുന്നത്. രാജ്യത്ത് തുടരുന്ന കാട്ടുതീയില്‍ എഴുന്നൂറിലധികം വീടുകളും നശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.