19 April 2024, Friday

ഉത്തർപ്രദേശിൽ ഒരാൾക്ക് പന്നിപ്പനി സ്ഥിരീകരിച്ചു

Janayugom Webdesk
July 22, 2022 10:50 am

ഉത്തർപ്രദേശിൽ ഫത്തേപ്പൂർ ജില്ലയിൽ ഒരാൾക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. രാം ബാബു എന്നയാൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇയാൾ കാൺപൂരിലെ റീജൻസി ആശുപത്രിയിൽ ചികിത്സയിലാണ്. ദിവസങ്ങളായി തുടരുന്ന പനിയും ജലദോഷവും നടുവേദനയെയും തുടർന്ന് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥീരീകരിച്ചത്. ഇയാളുടെ കുടുംബം നിരീക്ഷണത്തിലാണ്. എല്ലാവരും മാസ്ക് ധരിക്കണമെന്നും ആൾക്കൂട്ടം ഒഴിവാക്കണമെന്നും കാൻപൂർ സിഎംഒ അലോക് രഞ്ജൻ പറഞ്ഞു.

അതേസമയം, ഉത്തർപ്രദേശിൽ ചത്തനിലയിൽ കണ്ടെത്തുന്ന പന്നികളുടെ എണ്ണത്തിൽ വർധനവുണ്ടായാതായി അധികൃതർ പറയുന്നു. ചത്തപ്പന്നിയുടെ വിസർജ്യം പരിശോധനയ്ക്കായി ഭോപ്പാലിലെ ലാബിലേക്ക് അയച്ചതായും കാൻപൂർ മുൻസിപ്പൽ അധികൃതർ പറഞ്ഞു. ചത്തപ്പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനിയുണ്ടെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം കേരളത്തിലെ വയനാട് ജില്ലയില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിൽ അയച്ച സാമ്പിളുകളുടെ പരിശോധന ഫലത്തിലാണ് സ്ഥിരീകരണം. മാനന്തവാടിയിലെ ഒരു ഫാമിൽ പന്നികൾ ചത്തിരുന്നു. ഇതോടെയാണ് പരിശോധന നടത്തിയത്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാനാണ് തീരുമാനം.

പന്നികളെ ബാധിക്കുന്ന മാരക വൈറസ് രോഗമായ ആഫ്രിക്കൻ പന്നിപ്പനി രാജ്യത്ത് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് പ്രതിരോധ നടപടികൾ മൃഗസംരക്ഷണ വകുപ്പ് ശക്തമാക്കിയിരുന്നു. മാരകവും അതിസാംക്രമികവുമായ പന്നിപ്പനി ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇല്ലാത്ത വൈറസ് രോഗമാണ്.

Eng­lish summary;One per­son has been diag­nosed with swine flu in Uttar Pradesh

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.