Web Desk

കോട്ടയം

June 04, 2020, 9:05 am

കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ

Janayugom Online

കോട്ടയത്ത് പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. കൊലപാതകം നടന്ന വീടുമായി അടുത്ത ബന്ധമുള്ള കുമരകം സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്. ആക്രമണം നടന്ന വീട്ടിൽ നിന്ന് കാർ കാണാതെ പോയിരുന്നു. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കസ്റ്റഡിയിൽ എടുത്ത കുമരകം സ്വദേശിയുമായി കൊല്ലപ്പെട്ട വീട്ടമ്മക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം എസ്പി അല്പസമയത്തിനകം മാധ്യമങ്ങളെ കാണും.

Eng­lish sum­ma­ry: One man in police custody

You may also like this video: