പാരിസിൽ ഐ എസ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

Web Desk
Posted on May 13, 2018, 10:22 am

പാരീസ്: സെൻട്രൽ പാരീസിലെ പ്രശസ്തമായ ഓപ്പറാ ഹൗസിനു സമീപം ഭീകരവാദിയുടെ കത്തിക്കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്ക്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ എസ് ഏറ്റെടുത്തു. ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. അക്രമിയെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. 29 വയസുള്ള ആളാണ് കുത്തേറ്റു മരിച്ചത്. അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. റൂ മോന്‍സിഗ്നിക്കു സമീപമാണ് ആക്രമണമുണ്ടായത്. ഫ്രാന്‍സിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം.