Janayugom Online
relief cam kannur- janayugom

കോട്ടയത്ത് ഇനി ഒരു ക്യാമ്പ് മാത്രം

Web Desk
Posted on September 11, 2018, 5:40 pm

കോട്ടയം: കോട്ടയം ജില്ലയില്‍ ഇനി ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രം. ചങ്ങനാശ്ശേരി താലൂക്കിലെ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. പതിമൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള 47 ആംഗങ്ങളാണ് ഈ ക്യാമ്പിലുള്ളത്.

എസി റോഡിന് ഇരുവശവും താമസിക്കുന്നവരാണ് നിലവിലെ ക്യാമ്പിലുള്ളവരില്‍ ഭൂരിഭാഗവും. ഇവരുടെ വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന് താമസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്താല്‍ വീടുകളുടെ നവീകരണം പുരോഗമിക്കുന്നുണ്ട്.

ഓഗസ്റ്റ് മാസത്തെ പ്രളയക്കെടുതിയെ നേരിടാന്‍ 503 ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിച്ചത്. 47990 കുടുംബങ്ങളിലായി 159144 പേരാണ് ക്യാമ്പുകളില്‍ അഭയം പ്രാപിച്ചത്.