November 30, 2022 Wednesday

Related news

April 23, 2022
February 19, 2022
February 12, 2022
December 3, 2021
September 23, 2021
July 25, 2021
March 28, 2021
October 10, 2020
August 29, 2020
June 21, 2020

ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ക്ക് പരിക്ക്

Janayugom Webdesk
ശ്രീനഗര്‍
March 28, 2021 10:21 am

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരനെ സുരക്ഷാ സേന വധിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.വൈകീട്ടോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കായി പോയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു.

മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ട് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വധിച്ച ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഷോപിയാനില്‍ ഉണ്ടാകുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു. 

Eng­lish Sum­ma­ry : Ter­ror­ist killed in encounter in Kashmir

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.