”വോട്ടിന്റെ ഓർമ്മക്കായി ഒരുമരം”; കാമ്പയിൻ ശ്രദ്ധേയമായി

Web Desk
Posted on October 19, 2019, 2:04 pm

കൊച്ചി :ഉ പതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയോജക മണ്ഡലത്തിൽ നടത്തിയ “വോട്ടിന്റെ ഓർമ്മക്കായി ഒരുമരം” കാമ്പയിൻ ജനശ്രദ്ധയാകർഷിച്ചു. വോട്ടിന്റെ പ്രാധാന്യം മനസിലാക്കി നല്‍കുന്നതിനൊപ്പം സമ്മര്‍ദമില്ലാതെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുകയും, അതിന്റെ ഓർമ്മക്കായി ഒരു വൃക്ഷത്തൈനട്ട് പ്രകൃതിസംരക്ഷണത്തിന് തങ്ങളുടെതായ പങ്കുറപ്പിക്കാൻ സമ്മതിദായകര പ്രോത്സാഹിപ്പിക്കുവാനായിട്ടാണ്. “വോട്ടിന്റെ ഓർമ്മക്കായി ഒരുമരം” കാമ്പയിൻ സംഘടിപ്പിച്ചത്.

tree

എന്റെ വോട്ട് എന്റെ അവകാശം.. എന്റെ പ്രകൃതിക്കെന്റെ മരം..”  എന്ന മുദ്രാവാക്യമുയർത്തി പ്രമുഖ പരിസ്ഥിതി ജൈവ സംരക്ഷണ പ്രവർത്തകനും വനമിത്രാ പുരസ്ക്കാര ജേതാവുമായ ഫിറോസ് അഹമ്മദ് ആലപ്പുഴയാണ് ഇത്തരത്തിൽ വേറിട്ടൊരു ബോധവത്ക്കരണ കാമ്പയിൻ നടത്തിയത്. വൃക്ഷത്തൈ നടീലും വിതരണവും, ബോധവത്ക്കരണ ക്ലാസ്, വോട്ടിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഉൾക്കൊള്ളിച്ചുള്ള ലഘുലേഖ വിതരണം എന്നിവയാണ് കാമ്പയിന്റെ ഭാഗമായി നടത്തിയത്. ചേരാനെല്ലൂർ, ചിറ്റൂർ വടുതല, കലൂർ, എളമക്കര, തേവര, റ്റി.ഡി. ഈസ്റ്റ് സന്നിധി റോഡ്, മാർക്കറ്റ് റോഡ്, ഹൈക്കോർട്ട് റോഡ്, എസ്. ആർ.എം.റോഡ് തുടങ്ങി വിവിധയിടങ്ങളിലായിരുന്നു ഫിറോസ് കാമ്പയിൻ നടത്തിയത്.

കാമ്പയിനിൽ തനിക്ക് ലഭിച്ച സ്വീകര്യതയും പ്രോത്സാഹനവും പറഞ്ഞറിയിക്കാനാവത്തതാണെന്ന് ഫിറോസ് പറഞ്ഞു. നേരത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴ അരൂരിലും തിരുവനന്തപുരം വട്ടിയൂർക്കാവിലും സമാന കാമ്പയിൻ ഫിറോസ് നടത്തിയിരുന്നു.