Janayugom Online
hanan- janayugom

ഹനാനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവം: കൊല്ലം സ്വദേശി അറസ്റ്റില്‍

Web Desk
Posted on July 30, 2018, 9:59 am

കൊച്ചി: ഹനാനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊല്ലം സ്വദേശി സിയാദാണ് അറസ്റ്റിലായത്.  ഇയാള്‍ക്കതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്നലെയും ഒരാളെ പൊലീസ്  അറസ്റ്റ് ചെയ്തിരുന്നു. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥാണ് ഇന്നലെ അറസ്റ്റിലായത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ ഹനാനെ അധിക്ഷേപിക്കുന്ന വിധത്തില്‍ കുറിപ്പുകള്‍ എഴുതിത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു, പൊലീസ് പറഞ്ഞു.

ഹനാനെ അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് ആദ്യം പിടികൂടിയത് വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെയാണ് . എന്നാല്‍ പിന്നീട് ഇയാളെ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. തുടക്കത്തില്‍ ഹനാന് അനുകൂലമായാണ് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചത്. എന്നാല്‍ പിന്നീട് തന്നെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇതിനുശേഷമാണ് ഹനാന് എതിരെ ലൈവില്‍ എത്തിയത് എന്നുമാണ് നൂറുദ്ദീന്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് വിളിക്കുമ്പോള്‍ ഹാജരാകണം എന്ന് നൂറുദ്ദീന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.