പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് വധശിക്ഷ

Web Desk
Posted on January 21, 2018, 9:10 am

ഹരിയാന:12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ നിയമഭേദഗതി കൊണ്ടുവരും. ഹരിയാനയിലാണ് പുതിയ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ തീരുമാനം പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ്. ഹരിയാനയില്‍ വീണ്ടും കൂട്ടമാനഭംഗം നടന്നത് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും വനിതാസംഘടനകളുടേയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ്. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. ഇതേ തുടര്‍ന്നാണ് പീഡനങ്ങള്‍ കുറയ്ക്കാന്‍ ശക്തമായ നിയമം കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

ഹരിയാനയില്‍ മാത്രം ഒരാഴ്ചയ്ക്കിടെ ഒന്‍പത് പേരാണ് കൂട്ടമാനഭംഗത്തിനിരയായത്. കഴിഞ്ഞ ദിവസം ഏഴുവയസുകാരി കൂട്ടമാനഭംഗത്തിനിരയായിരുന്നു.