ഐശ്വര്യം വരാൻ കഴുത്തിൽ കെട്ടിയ ചരട് ഒരു വയസ്സുകാരനായ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തു. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. ബേബി കാരിയറില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന കുട്ടി താഴെ വീണപ്പോള്‍ കഴുത്തില്‍ കെട്ടിയിരുന്ന ചരട് ബേബി കാരിയറില്‍ കുടുങ്ങുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ വീടിന്റെ ടെറസിലായിരുന്നു. മാതാപിതാക്കള്‍ ടെറസില്‍ നിന്ന് താഴേക്ക് വന്നപ്പോള്‍ കാണുന്നത് കഴുത്തില്‍ ചരട് കുരുങ്ങി താഴേക്ക് വീണ കുട്ടിയെയാണ്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണുതട്ടാതിരിക്കാൻ കുഞ്ഞുങ്ങളുടെ കാലിലും കഴുത്തിലും ജപിച്ച ചരടുകൾ കെട്ടുക എന്നത് ഉത്തർപ്രദേശിലെ ആചാരങ്ങളുടെ ഭാഗമാണ്. മിക്കയിടങ്ങളിലും ഇവ കാണാം. തൊഴിലാളിയാണ് കുഞ്ഞിന്റെ പിതാവ്. എങ്ങനെയാണ് വണ്ടിക്കുള്ളിൽ ഉറങ്ങിക്കിടന്ന കുഞ്ഞ് വീണതെന്ന് മനസിലാകുന്നില്ലെന്ന് പിതാവ് വ്യക്തമാക്കി. സമാനമായ സംഭവം കഴിഞ്ഞ വർഷവും ഷംലിയിൽ നടന്നിരുന്നു.
English summary: One year old baby died after thread tied at neck
YOU MAY ALSO LIKE THIS VIDEO