കളിക്കുന്നതിനിടെ ഒരു വയസുകാരൻ ഉഗ്ര വിഷമുള്ള പാമ്പിനെ വിഴുങ്ങി. ഉത്തർപ്രദേശിലെ ഭോലാപുർ ഗ്രാമത്തിലെ ഫത്തേഗഞ്ചിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പിൻ കുഞ്ഞിനെ കുട്ടി വായിലാക്കിയത്.
കുഞ്ഞിന്റെ വായിൽ എന്തോ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അമ്മ സോമവതി പരിശോധിക്കുകയും, പാമ്പിന്റെ ശരീരഭാഗം കുട്ടിയുടെ വായിൽ ഇരിക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഉഗ്ര വിഷമുള്ള പാമ്പിനെയാണ് കുട്ടി വായിലാക്കിയത്. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ENGLISH SUMMARY: one year old boy swallow snake
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.