Janayugom Online
Yeddyurappa sworn in

വജുഭായ് വാലയെ തിരികെ വിളിക്കണമെന്ന് കോൺഗ്രസ്

Web Desk
Posted on May 17, 2018, 4:40 pm

മുഖ്യമന്ത്രിയായി ബി എസ്  യദ്യുരപ്പ സത്യപ്രതിഞ്ജ ചെയ്യുന്നു.

ഭൂരിപക്ഷമില്ലാത്ത ബിജെപിയെ മന്ത്രിസഭാ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണ്ണർ വജുഭായ് വാലയെ തിരികെ വിളിക്കണമെന്ന് കോൺഗ്രസ് (ഐ) ആവശ്യപ്പെട്ടു. 2011 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോഡി സമാനമായ ആവശ്യം ഉന്നയിച്ചത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഇതുന്നയിച്ചത്. ഇന്ത്യയുടെ ഫെഡറൽ സംവിധാനം ഗവർണ്ണർ തകർക്കുകയാണെന്ന് കോൺഗ്രസ് പറഞ്ഞു.

രാവിലെ ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്‌പൂരിൽ റാലിയെ അഭിസംബോധന ചെയ്യവേ കർണാടക തെരെഞ്ഞെടുപ്പിനു ശേഷം രാജ്യം ഭയത്തിന്റെ അന്തരീക്ഷത്തിലാണെന്ന്  രാഹുൽ ഗാന്ധി പറഞ്ഞു. ഇത്തരം കാര്യങ്ങൾ പാകിസ്താൻ പോലുള്ള രാജ്യങ്ങളിലെ  നടക്കാറുള്ളു. ഭരണഘടന കടുത്ത ആക്രമണത്തിന് വിധേയമാകുന്നു. ബിജെപി യും ആർ എസ്  എസ്സും എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും തകർക്കുകയാണ്. “ബിജെപി എല്ലാ സ്ഥാപനങ്ങളെയും കൊല്ലുന്നു” അദ്ദേഹം പറഞ്ഞു.