ഹോര്‍ട്ടികോര്‍പ്പ് വഴി 45 രൂപയ്ക്ക് സവാള നല്‍കും

Web Desk

തിരുവനന്തപുരം

Posted on October 23, 2020, 10:04 am

കുതിച്ചുയരുന്ന സവാള വിലയെ നിയന്ത്രിക്കാൻ നാഫെഡില്‍ നിന്ന് 75 ടണ്‍ സവാള അടിയന്തരമായി എത്തിക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. നാഫെഡുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ 25 ടണ്‍ എറണാകുളത്ത് എത്തും. സവാള കിലോയ്ക്ക് 45 രൂപ നിരക്കില്‍ ഹോര്‍ട്ടികോര്‍പ്പ് വഴി നല്‍കാനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

വിപണിയില്‍ കിലോഗ്രാമിന് 120 രൂപവരെയാണ് നിലവിലെ വില. ചെറിയ ഉളളിക്കും വില 100 കടന്നു. ഉളളികൃഷിയുടെ പ്രധാന കേന്ദ്രങ്ങളായ കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, എന്നിവടങ്ങളില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ പ്രളയമാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. വിലനിയന്ത്രിക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഉളളി ഇറക്കുമതിക്ക് ഇളവുകള്‍ നല്‍കി.

ENGLISH SUMMARY: onion at 45 rupees through horticorp

YOU MAY ALSO LIKE THIS VIDEO