ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

Web Desk

ന്യൂഡൽഹി

Posted on September 14, 2020, 11:51 pm

ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ആഭ്യന്തര വിപണിയിൽ ഉള്ളിക്ക് ക്ഷാമം നേരിട്ടതിനെ തുടർന്നാണ് നടപടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റേതാണ് തീരുമാനം.

കനത്ത മഴ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളിക്കർഷകർക്ക് തിരിച്ചടി സംസ്ഥാനങ്ങളില്‍ ഉള്ളിയുടെ കിലോയ്ക്ക് 40 രൂപയ്ക്കടുത്തു ഉയർന്നിരുന്നു. ഇന്ത്യയിൽ നിന്ന് മലേഷ്യ, യുഎഇ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഉള്ളി അധികവും കയറ്റി അയച്ചിരുന്നത്.

Eng­lish sum­ma­ry; onion Export from India banned