21 January 2025, Tuesday
KSFE Galaxy Chits Banner 2

സവാള വില ഉയർന്നു

Janayugom Webdesk
ന്യൂഡല്‍ഹി
December 1, 2024 12:55 pm

കേരളത്തിൽ സവാള വില ഉയരുന്നു. നിലവിൽ മൊത്ത വിപണിയിൽ കിലോയ്ക്ക് 70 രൂപയാണ്. സവാളയുടെ ഉൽപാദനം കുറഞ്ഞതോടെയാണ് വിലക്കയറ്റം. ചില്ലറ വിപണിയിൽ വില ഇതിലും ഉയരും. മുരിങ്ങാക്കായക്കും വില ഉയരുന്നുണ്ട്. കിലോയ്ക്ക് 300 രൂപയാണ് വില. മഹാരാഷ്ട്രയിൽ നിന്നാണ് കേരളത്തിലേയ്ക്ക് സവാള എത്തുന്നത്. അവിടെ ഉൽപാദനം കുറഞ്ഞതോടെ വില ഉയരാന്‍ കാരണമായത്. നേരത്തെ വിളവെടുത്ത് സൂക്ഷിച്ച സവാളയാണ് വിപണിയിൽ എത്തിക്കുന്നത്. ഡിസംബർ, ജനുവരി ആദ്യവാരം വരെ വില ഉയരാനാണ് സാധ്യത. ജനുവരി മധ്യത്തോടെയായിരിക്കും സവാളയുടെ വിളവെടുപ്പ് നടക്കുക. അതിനനുസരിച്ച് വില കുറയുമെന്നാണ് കച്ചവടക്കാർ പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.