ഉള്ളിവില 200 കടന്നു

Web Desk
Posted on December 07, 2019, 10:30 pm

പൂനെ: രാജ്യത്ത് ഉള്ളിവില 200 പിന്നിട്ട് കുതിക്കുന്നു. പൂനെയിലെ സോളാപൂർ മാര്‍ക്കറ്റിലാണ് കിലോഗ്രാമിന് 200 രൂപ വില രേഖപ്പെടുത്തിയത്. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഉള്ളിവില നൂറ് കടന്നിരിക്കുകയാണ്. പനാജി, ആന്‍ഡമാന്‍ അടക്കമുള്ളിടങ്ങളില്‍ കിലോയ്ക്ക് 165 രൂപയായിട്ടുണ്ട്.

ഇറക്കുമതി ഉള്ളിക്കായി കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുന്നതിനിടെയാ ഉള്ളിവില വീണ്ടും ഉയരുന്നത്. വില നിയന്ത്രിക്കാനായി ഉള്ളിയുടെ കയറ്റുമതിയും സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉള്ളി ജനുവരി പകുതിയോടെ മാത്രമേ രാജ്യത്ത് എത്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.