കയ്മൂര്‍ : ഉത്തർപ്രദേശിലെ അലഹബാദിൽ നിന്ന് ബിഹാറിലെ ജഹാനാബാദിലേക്ക് ഉള്ളിയുമായി പോയ ട്രക്ക് ഡ്രൈവറെ കെട്ടിയിട്ട ശേഷം ആറംഗ സംഘം 102 ചാക്ക് ഉള്ളി കവർന്നെന്നു പരാതി. ആയുധധാരികളായ ആറംഗ സംഘമാണ് കൊള്ളയടിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബീഹാറിലെ കയ്മൂര്‍ ജില്ലയിൽ വെച്ചാണ് സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ അക്രമികൾ തന്നെ ബന്ദിയാക്കി ഉള്ളിച്ചാക്കുകൾ മോഷ്ടിക്കുകയായിരുന്നുവെന്നാണ് ട്രക്ക് ഡ്രൈവറായ ദേശ് രാജ് കവർച്ചയെപ്പറ്റി പൊലീസിനോട് പറഞ്ഞത് . 10 മണിക്ക് ബന്ദിയാക്കിയ തന്നെ പുലർച്ചെ രണ്ട് മണിക്കാണ് ഇവർ മോചിപ്പിച്ചതെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. തന്നെ കെട്ടിയിട്ടതിനു ശേഷം അഞ്ച് കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തു വെച്ച് മോചിപ്പിച്ചു. തുടർന്ന് ട്രക്ക് പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നെന്ന് മനസ്സിലായതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.