വിദേശത്ത് നിന്ന് സവാള 21 ന് കേരളത്തിൽ: കുറഞ്ഞ നിരക്കിൽ ലഭിക്കുന്നത് ആർക്കൊക്കെ

Web Desk
Posted on December 19, 2019, 8:46 am

കൊച്ചി: വില കുതിച്ചുയർന്നതിനെ തുടർന്ന് സവാള വിൽപ്പന മേഖലയിൽ ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത 50 ടൺ സവാള 21നു രാവിലെ കേരളത്തിലെത്തും. റേഷൻ കാർഡ് ഉള്ളവർക്ക് മാത്രമാണ് കുറഞ്ഞ നിരക്കിൽ വിദേശത്തു നിന്നു വരുന്ന സവാള ലഭ്യമാകുന്നത്. ഇതോടെ 100 കടന്ന സവാള 75 രൂപയ്ക്ക് ലഭിക്കും. സപ്ലൈകോ കടകൾ വഴിയാണ് സവാള ലഭിക്കുക.

you may also like this video

ഇറക്കുമതി കുറവായതിനാൽ സവാള ലഭിക്കില്ലെന്ന സൂചനയെത്തുടർന്നു കഴിഞ്ഞ ദിവസം കേരളം കേന്ദ്രത്തിനു വീണ്ടും കത്തയച്ചിരുന്നു. ഇതെത്തുടർന്നാണ് 50 ടൺ സവാള കേരളത്തിന് അനുവദിച്ചത്. നാസിക്കിൽ നിന്നും സപ്ലൈകോ സവാള വാങ്ങുന്നുണ്ട്. 87 രൂപയ്ക്കു വാങ്ങുന്ന ഗുണനിലവാരമുള്ള സവാള 90 രൂപയ്ക്കു ക്രിസ്മസ് ചന്തകളിലും 95 രൂപയ്ക്കു സപ്ലൈകോ കടകളിലും ലഭ്യമാക്കുമെന്നു ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.എൻ. സതീഷ് പറഞ്ഞു. മുംബൈയിൽ നിന്നാ ലോഡുമായി കപ്പൽ ഇന്നലെ വൈകിട്ടു പുറപ്പെണ്ട്ടിരിക്കുന്നത്.