Thursday
18 Jul 2019

വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ് ഐഐഎംലെ പ്രൊഫസര്‍ക്ക് നഷ്‌ടമായത് ഒരുലക്ഷത്തിലധികം രൂപ

By: Web Desk | Sunday 2 December 2018 10:21 PM IST


Photo Courtesy: informationsecuritybuzz

കുന്ദമംഗലം: വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. കുന്ദമംഗലം ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് മാനേജ്മെന്റിലെ അസി. പ്രൊഫസര്‍ക്ക് 1,47,475 രൂപ നഷ്ടമായി. ഐഐഎംലെ അസി പ്രൊഫസര്‍ അനുപംദാസിനാണ് പണം നഷ്ടപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ എസ്ബിഐ എക്കൗണ്ടില്‍ നിന്നാണ് മോഷ്ടാക്കള്‍ പണം തട്ടിയെടുത്തത്. നേരത്തെ നിരവധിയാളുകള്‍ക്ക് പണം നഷ്ടമായതിന് സമാനമായ തട്ടിപ്പിലൂടെയാണ് ഇയാളുടെ എക്കൗണ്ടില്‍ നിന്ന് മോഷ്ടാക്കള്‍ പണം തട്ടിയത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്നാണ് വിളിക്കുന്നതെന്നും പുതിയ ചിപ്പ് പതിച്ച എടിഎം കാര്‍ഡ് ലഭിക്കുന്നതിന് മൊബൈലില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ ആവശ്യപ്പെടുകയായിരുന്നു. എസ്ബിഐയില്‍ നിന്നാണ് വിളിക്കുന്നതെന്ന് ധരിച്ച് ഇദ്ദേഹം  ഒടിപി നമ്പര്‍ നല്‍കുകയും ചെയ്തു. ഐസിസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളിലേക്കാണ് ഇയാളുടെ എക്കൗണ്ടില്‍ നിന്ന് മോഷ്ടാക്കള്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തത്. കുന്ദമംഗലം പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

Related News