September 29, 2022 Thursday

Related news

September 27, 2022
September 22, 2022
September 8, 2022
July 17, 2022
March 24, 2022
February 17, 2022
February 6, 2022
January 20, 2022
December 29, 2021
December 23, 2021

ഓൺലൈൻ മദ്യ വിൽപ്പന:ആപ് ഉപയോഗം പഠിപ്പിക്കാൻ ഡെമോ വീഡിയോ

Janayugom Webdesk
തിരുവനന്തപുരം
May 17, 2020 11:14 am

ഓൺലൈൻ വഴി മദ്യം വാങ്ങാനുള്ള ആപ് ഉപയോഗം പഠിപ്പിക്കാൻ ഡെമോ വീഡിയോ തയാറാക്കും. വാട്സ്ആപ് ഗ്രൂപ്പ് ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ തിങ്കളഴ്ച മുതൽ ഈ വീഡിയോ പ്രചരിപ്പിക്കും. ആപ് ഡൗൺലോഡ് ചെയ്യുന്നത്, എങ്ങനെയാണ് മദ്യം ബുക്ക് ചെയ്യുന്നത്, ഓൺലൈൻ പേയ്‌മെന്റ് തുടങ്ങിയ കാര്യങ്ങളാകും ഇതിലൂടെ പ്രചരിപ്പിക്കുന്നത്. കൊച്ചിയിലെ ഫയർകോഡ് ഐടി സൊല്യൂഷനാണ് വെർച്യുൽ ക്യൂ ആപ് തയ്യാറാക്കുന്നത്.

സ്മാർട്ട് ഫോൺ ഇല്ലാത്തവർക്ക് മദ്യം ബുക്ക് ചെയ്യാൻ എസ്എംഎസ് സംവിധാനവും ഒരുക്കും. ഇതിനായി പ്രത്യേക നമ്പർ നൽകും. ബുധനാഴ്ചയോ വ്യാഴ്ചയോ ഓൺലൈൻ മദ്യ വില്പന ആരംഭിക്കും. ബിവറേജസ്, കൺസ്യൂമേർ ബിവറേജസ്, കൺസ്യൂമർഫെഡ്‌ ഔട്‌ലറ്റുകൾ, ബാർ, ബിയർആൻഡ്‌ വൈൻ പാർലർ കൗണ്ടർ എന്നിവ വഴി ഓൺലൈൻ മദ്യവിൽപ്പന ആരംഭിക്കാനാണ്‌ തീരുമാനം. ആപ്പിന്റെ ട്രയൽ രണ്ടു ദിവസത്തിനകം ആരംഭിക്കും.

ശനിയാഴ്ച മുതൽ ബിവറേജസ്‌, കൺസ്യൂമർഫെഡ്‌ ഔട്‌ലറ്റുകളിൽ അണുനശീകരണം ആരംഭിച്ചു. മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട വിശദമായ മാർഗ നിർദേശം തിങ്കളാഴ്‌ച പുറത്തിറങ്ങും. ഒരേ സമയം അഞ്ച്‌ പേർക്കാകും പ്രവേശനം.

ENGLISH SUMMARY: online alco­hol deliv­ery; app demo starts

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.