വെള്ളക്കരം ഓണ്‍ലൈന്‍ ആയി, കുടിശ്ശിക വരുത്താതെ അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയുടെ ഒരു ശതമാനം കിഴിവ് അനുവദിക്കാന്‍ വാട്ടര്‍ അതോറിറ്റി തീരുമാനിച്ചു. ഒരു ബില്ലില്‍ പരമാവധി 100 രൂപയായിരിക്കും കുറച്ചു നല്‍കുന്നത്. എല്ലാ വ്യാവസായിക കണക്ഷനുകളുടെ ബില്ലുകളുടെയും മറ്റു കണക്ഷനുകളുടെ 2000 രൂപയില്‍ കൂടുതല്‍ വരുന്ന ബില്ലുകളുടെയും അടവ് ഓണ്‍ലൈന്‍ വഴി മാത്രം സ്വീകരിക്കാനും തീരുമാനിച്ചു. 23,51,089 കുടുംബങ്ങള്‍ക്ക് ജല അതോറിറ്റി ശുദ്ധജലം പൈപ്പിലൂടെ നല്‍കുന്നുണ്ട്. ഗാര്‍ഹികേതര വിഭാഗത്തില്‍ 1,51,515 കണക്ഷനുകളാണ് ഉള്ളത്. വ്യാവസായിക കണക്ഷന് 2014 ആയി ഉയര്‍ന്നു. മറ്റു വിഭാഗങ്ങളിലായി 16,345 കണക്ഷനും നല്‍കുന്നുണ്ട്.
2020 മാര്‍ച്ച് ഒന്നു മുതൽ നല്കുന്ന ബില്ലുകളിലായിരിക്കും പുതിയ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ഓൺലൈൻ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജല അതോറിറ്റി ബില്ലുകൾ ഓൺലൈൻ വഴി അടയ്ക്കുന്നവർക്ക് ബില്ലിൽ ഇളവ് നൽകാൻ ആലോചനയുള്ളതായി മാധ്യമങ്ങൾ കഴിഞ്ഞമാസം റിപ്പോർട്ട് ചെയ്തിരുന്നു. ജല അതോറിറ്റിയുടെ ഉപഭോക്താക്കളിൽ 70 ശതമാനത്തിലധികം പേരും ഇപ്പോൾ ഓഫിസുകൾ വഴിയാണ് ബില്ലടയ്ക്കുന്നത്.
ഓൺലൈൻ ബില്ലിങ് സംവിധാനത്തിലേക്കു ഘട്ടംഘട്ടമായി മാറുന്നത് ഉപഭോക്താവിനും അതോറിറ്റിക്കും ഗുണകരമാണെന്നാണ് സർക്കാർ വിലയിരുത്തൽ. ബില്ലിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരെ മറ്റു വിഭാഗങ്ങളിലേക്കു പുനർവിന്യസിക്കാനാകും. ബില്ലിങ് വിഭാഗം സജ്ജീകരിക്കുന്നതിനുള്ള ചെലവും കുറയും. എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നരവര്‍ഷം കൊണ്ട് ജല അതോറിറ്റി വഴി നല്‍കിയത് ആറു ലക്ഷത്തില്‍പരം കുടിവെള്ള കണക്ഷനാണ്. ജല്‍ജീവന്‍ മിഷനുമായി സഹകരിച്ച്, അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 55 ലക്ഷം ഗ്രാമീണ വീടുകളില്‍ പൈപ്പില്‍കൂടി ശുദ്ധജലമെത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്.
English Summary: Online cash payment will help to reduce water bill rate
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.