September 26, 2022 Monday

Related news

June 6, 2022
February 16, 2022
January 15, 2022
December 4, 2021
September 15, 2021
September 12, 2021
August 17, 2021
August 16, 2021
July 7, 2021
February 18, 2021

ചികിത്സാ സഹായത്തിന്റെ പേരിൽ  സമൂഹ മാധ്യമങ്ങൾ വഴിയുള്ള ധനസമാഹരണത്തിന് കടിഞ്ഞാണിടണം

Janayugom Webdesk
കൊച്ചി
July 15, 2020 9:40 pm

ഷാജി ഇടപ്പള്ളി

നിർധനരായ രോഗികളുടെ ചികിത്സക്കായി സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിലൂടെ ധനസമാഹരണം നടത്തി ചാരിറ്റി പ്രവർത്തനം  നടത്തുന്നവരുടെ  തട്ടിപ്പും ഭീഷണിയും വർദ്ധിക്കുന്നതായി  പരാതികൾ. പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ   ലക്ഷങ്ങളാണ് ഇത്തരം സ്വകാര്യ അക്കൗണ്ടുകളിലേക്ക് വിദേശങ്ങളിൽ നിന്നെത്തുന്നത്. ചികിത്സക്ക് ആവശ്യമായ തുക ആശുപത്രിയിൽ നൽകിയ ശേഷം അവശേഷിക്കുന്ന തുക ഇത്തരം ചാരിറ്റി പ്രവർത്തകർ മറ്റുള്ളവരുടെ ചികിത്സക്കെന്ന പേരിൽ നിർബദ്ധപൂർവം  അക്കൗണ്ടുകളിൽ നിന്നും പിൻവലിപ്പിക്കുന്നതായ സംഭവങ്ങളെപ്പറ്റിയുള്ള ആക്ഷേപങ്ങളും സമീപകാലത്ത് ഉയർന്നിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങൾ പോലും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയവും വ്യാപമായി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങൾ വഴി രോഗികളുടെ വിവരങ്ങൾ ലൈവ് പോസ്റ്റ് ചെയ്തു ചാരിറ്റി ആവശ്യങ്ങളുടെ പേരിൽ നടത്തുന്ന എല്ലാ ധനസമാഹരണത്തിനും സുതാര്യത ഉറപ്പുവരുത്താൻ സർക്കാർ ഇക്കാര്യങ്ങളിൽ കടിഞ്ഞാണിടേണ്ടതാണ്.ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വർഷ എന്ന ഒരു പെൺകുട്ടിയുടെ കരച്ചിലും ജീവന്  ഭീഷണിയുള്ളതായ വെളിപ്പെടുത്തലും ലൈവ്  പോസ്റ്റ് ചെയ്തത് പ്രചരിക്കുന്നുണ്ട്. കരൾ രോഗ ബാധിതയായ അമ്മയുടെ ചികിത്സക്കായി പണമില്ലെന്നും അമ്മയുടെ ജീവൻ രക്ഷിക്കാൻ സഹായിക്കണമെന്നുള്ള അഭ്യർത്ഥന അടുത്തിടെ ഫേസ് ബുക്കിൽ ലൈവ് വന്നിരുന്നു. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ ചികിത്സ നടത്തുന്ന വർഷയുടെ അമ്മയുടെ ചികിത്സാർത്ഥം ഒരുകോടി ഇരുപത് ലക്ഷത്തിലേറെ  രൂപയാണ് അകൗണ്ടിൽ വന്നത്. ഓപ്പറേഷൻ മാത്രമാണ് കഴിഞ്ഞിട്ടുള്ളത്.

മൂന്ന് മാസത്തെ തുടർ പരിശോധനയും ഇനിയുണ്ടെന്നും അതിന് ശേഷം ബാക്കി വരുന്ന തുക ചാരിറ്റി പ്രവർത്തനത്തിന് നേതൃത്വം നൽകിയ വ്യക്തിക്ക് തിരിച്ചു നൽകാമെന്ന് അറിയിച്ചിട്ടും വിവിധ കോണുകളിൽ നിന്നും ഭീഷണി ഫോൺ കോളുകൾ വരുന്നതായി  വർഷ  ലൈവിൽ  പറയുന്നുണ്ട്. സമൂഹമാധ്യമങ്ങൾ വഴി ചാരിറ്റി നടത്തുന്ന  വ്യക്തിയുടെ പേരെടുത്ത് പറഞ്ഞാണ് വർഷ വീഡിയോ ചെയ്തിരിക്കുന്നത്. അമ്മയുടെ ചികിത്സക്കായി ലഭിച്ച പണത്തിൽ നിന്നും അവർ ആവശ്യപ്പെടുന്നവർക്ക് പണം നൽകണം എന്നാണ് ആവശ്യം.അമ്മയുടെ ആദ്യ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. അതു കഴിഞ്ഞ് ബാക്കി വരുന്ന പണം നൽകാമെന്ന് പറഞ്ഞിട്ടും ഇവർ സമ്മതിക്കുന്നിന്നില്ലെന്നും വർഷ  വിഡിയോയിൽ പൊട്ടിക്കരയുന്നുണ്ട്.  സ്വന്തം അമ്മക്ക് കരൾ പകുത്തു നൽകിയ ഈ  മകൾ സാധാരണ ജീവിതത്തിലേക്ക്  ഇനിയും തിരിച്ചു വന്നിട്ടില്ല,  ചികിത്സയുടെ സൗകര്യാർത്ഥം  ആശുപത്രിക്കടുത്ത് വാടകവീട്ടിൽ കഴിയുകയാണ്. അതിനാൽ  വർഷ ഇപ്പോൾ ഉന്നയിക്കപ്പെട്ടിട്ടുള്ള ഭീഷണികൾ   അടിയന്തരമായി അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്.അതേസമയം

ചികിത്സാ ചിലവുകൾ കഴിഞ്ഞ് ബാക്കിയുള്ള തുക തിരികെ നൽകാമെന്ന വ്യവസ്ഥയുണ്ടെങ്കിൽ അത് കണക്കുകൾ സഹിതം വെളിപ്പെടുത്തേണ്ടതും നൽകേണ്ടതുമാണ്. പലരും ചികിത്സക്ക് പണം തന്നു സഹായിച്ചവർക്കെതിരെ പരാതിപ്പെടാൻ തയ്യാറാകാത്തതു മൂലമാണ്  ഇത്തരം തട്ടിപ്പുകൾ വർധിക്കാൻ ഇടയാക്കിയിട്ടുള്ളത്. നിരവധിപേരാണ്  സമൂഹ മാധ്യമങ്ങളിൽ ലൈവ് പോസ്റ്റുകൾ ഇട്ടുകൊണ്ട് ജീവകാരുണ്യ പ്രവർത്തനത്തിന് ധനസഹായം അഭ്യർത്ഥിക്കുന്നത് . ഇതിന് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മാന്യമായി ചാരിറ്റി പ്രവർത്തനം നടത്തുന്ന വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്. ചികിത്സ സഹായം നൽകുന്നതിനും ജീവകാരുണ്യ പ്രവർത്തനത്തിനും സാമ്പത്തിക സഹായം നൽകുന്ന ആളുകളുടെ എണ്ണം വർധിച്ചിട്ടുമുണ്ട് .

അതിനാൽ  ഇതെല്ലം സുതാര്യമായി അർഹരായ ആളുകൾക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നടപടികൾ വേണം.വാഹനങ്ങളിൽ പ്രധാന ജംഗ്‌ഷനുകളിൽ എത്തി പാട്ടുപാടിയും മറ്റും ധനസമാഹരണം നടത്തുന്നുണ്ട്. ഇത്തരത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും നിരീക്ഷണത്തിന് വിധേയമാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ  ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിലുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നതിന് ഇടയാകും. ഇതുമൂലം യഥാർത്ഥത്തിൽ അർഹരായ ആളുകൾക്ക് ചാരിറ്റിയുടെ പേരിൽ ലഭിക്കുന്ന  സഹായം  പോലും കിട്ടാത്ത സ്ഥിതിയും സംജാതമാകും.

Eng­lish summary:online char­i­ty fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.