Web Desk

ഫറോക്ക്

June 07, 2020, 5:32 pm

ഫറോക്കിൽ പുതിയ ഓൺലൈൻ പoന കേന്ദ്രങ്ങൾ തുടങ്ങുന്നു

Janayugom Online

വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സൗകര്യത്തിനായി പുതിയ ഒൻപതു കേന്ദ്രങ്ങൾ സജ്ജമാക്കാൻ ഫറോക്ക് നഗരസഭ തീരുമാനിച്ചു. സ്കൂൾ തുറക്കൽ വൈകുന്നതിനാലാണ് പുതിയ പഠനകേന്ദ്രങ്ങൾ തുടങ്ങുന്നത്. ഇവ തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങും. നഗരസഭാധ്യക്ഷ കെ കമറുലൈലയുടെ അധ്യക്ഷതയിൽ നടന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം.

യോഗത്തിൽ വിദ്യാഭ്യാസ സമിതി അധ്യക്ഷ യു സുധർമ , കൗൺസിലർമാരായ ഇ ബാബു ദാസൻ, കെ ടി അബ്ദുൽ മജീദ്, എ ഇ ഒ മല്ലിക, ബിപിഒ എം അനൂപ് കുമാർ തുടങ്ങിയവർ സംസാരിച്ചു .പുതിയ കേന്ദ്രങ്ങളും ഡിവിഷനും ( ബ്രാക്കറ്റിൽ ): ശിശുമന്ദിരം കരുവൻതിരുത്തി (37), കിങ്ങിണി അങ്കണവാടി (38), താലോലം അങ്കണ വാടി (34), സൂര്യ അങ്കണവാടി (26), ജ്ഞാനപ്രകാശിനി വായനശാല പെരുമുഖം (17), വിജ്ഞാൻവാടി മങ്ങാട്ടുനിലം (5), ബിആർസി (7), വൃദ്ധസദനം കുന്നത്ത് മോട്ട (14), വൃദ്ധസദനം കല്ലംമ്പാറ ( 24 ).

Eng­lish sum­ma­ry; online class new 9 cen­tre in farok

you may also like this video;