ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായി

Web Desk

തിരുവനന്തപുരം

Posted on June 01, 2020, 9:31 am

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. ഓണ്‍ലൈനിലൂടെ സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും രാവിലെ ക്ലാസുകള്‍ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ അധ്യാപകർ ക്ലാസെടുക്കും. പ്രവേശനോത്സവ ഗാനത്തോടെയാണ് തുടക്കം കുറിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയ​ന്റെ ആശംസ പ്രസംഗത്തോടെയാണ് തുടക്കം കുറിച്ചത്. ഓൺലൈൻ പഠനപ്രവർത്തനങ്ങൾ വിജയമാക​ട്ടെ എന്ന്​ മുഖ്യമന്ത്രി വിദ്യാര്‍ഥികള്‍ക്ക് ആശംസ നേരുകയുണ്ടായി. ആദ്യ രണ്ട്‌ മണിക്കൂർ ഹയർ സെക്കൻഡറിക്കും തുടർന്ന്‌ സമയക്രമം പാലിച്ച്‌ മറ്റ്‌ വിദ്യാർഥികൾക്കുള്ള ക്ലാസുകളാണ് സംപ്രേഷണംചെയ്യുക. രണ്ടാഴ്ചയ്ക്കുള്ളില്‍ കുട്ടികള്‍ക്ക് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിലുള്ള അവസരം ലഭിക്കും. രക്ഷിതാക്കള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് പൂര്‍ണ്ണ സജ്ജമായി.

ENGLISH SUMMARY:online class start­ed
You may also like this video