രാജ്യത്ത് ഓൺലൈൻ പഠനം വേണ്ടത്ര ഫലപ്രദമായി നടപ്പാക്കാനായില്ലെന്ന് സർവേ. ആകെ മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് അധ്യാപകരുമായി ഓണ്‍ലൈൻ വഴി പഠന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്ന് ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജ്യൂക്കേഷൻ റിപ്പോര്‍ട്ട്(എഎസ്ഇആര്‍) നടത്തിയ സര്‍വേയിൽ കണ്ടെത്തി. രാജസ്ഥാൻ, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ഓണ്‍ലൈൻ വിദ്യാഭ്യാസത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നത്.
സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 68 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും സ്ക്കൂളുകളില്‍ നിന്ന് വേണ്ട പഠന നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. 11 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ പഠനം സാധ്യമല്ലായെന്നും 24.3 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്ട്ട്ഫോണില്ലാത്തതുകൊണ്ട് ഓണ്‍ലൈൻ പഠനം വിദൂരമാണെന്നും സര്‍വേയില്‍ പറയുന്നു. അതേസമയം കേരളത്തിൽ സര്‍ക്കാർ മുൻകൈയെടുത്ത് സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കിയിരുന്നു.
ഓണ്‍ലൈൻ പഠനത്തിനായി ലോക്ഡൗണ്‍ കാലയളവില്‍ ഏറ്റവും പ്രയോജനപ്പെടുത്തിയ മൊബൈല്‍ ആപ്ലിക്കേഷൻ വാട്സ്ആപ്പാണെന്നും സർവേ പറയുന്നു. ഇതില്‍ 87.2 ശതമാനം വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സ്കൂളുകളിൽ നിന്നുള്ളവരും 67.3 ശതമാനം വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലുള്ളവരുമാണ്.
English summary; online class survey
You may also like this video;