ഓൺലൈൻ ക്ലാസ്സുകൾക്ക് സ്റ്റേ ഇല്ല: ഹൈക്കോടതി

Web Desk

കൊച്ചി

Posted on June 04, 2020, 2:54 pm

സംസ്ഥാനത്ത് ഓൺലൈൻ ക്ലാസ് ആരംഭിച്ച പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്ക് സ്റ്റേ ഇല്ല. ഇപ്പോൾ ആരംഭിച്ചത് ട്രയൽ റൺ മാത്രമാണെന്നും വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കാൻ സ്പോൺസേർഴ്സ് ഉൾപ്പടെ ഉള്ളവരുടെ സഹായം അഭയാർത്ഥിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ഇത് സംബന്ധിച്ച ഹർജി സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

ജൂൺ 14 വരെ ഓൺലൈൻ ക്ലാസ് ഇതുപോലെ തുടരുമെന്നും അതിനു ശേഷം മാറ്റങ്ങൾ വരുത്തേണ്ടത് ഉണ്ടെങ്കിൽ മാറ്റം വരുത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചതിന് ശേഷം മാത്രമേ ക്ലാസുകൾ തുടങ്ങു. പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ആവശ്യമായ ടീവി ‚ലാപ്‌ടോപ് ‚സ്മാർട്ട്ഫോൺ എന്നിവക്കായി സ്പോൺസേഴ്‌സിന്റെ സഹായം തേടുകയാണ്. ഇതിനകം നിരവധി പേരെ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാരിന്റെ ഈ വാദങ്ങൾ പരിഗണിച്ചാണ് ഹർജി ഹൈക്കോടതി തള്ളിയത്.കാസർഗോഡ് ഉള്ള രക്ഷിതാവാണ് ഹർജി നൽകിയത്.

Eng­lish sum­ma­ry: online class in ker­ala

You may also like this video: