സപ്ലൈകോ ഓൺലൈൻ വിതരണത്തിലേക്ക്; സംസ്ഥാനത്ത് ആഗസ്റ്റോടെ വീടുകളിൽ ഭക്ഷ്യവസ്തുക്കളെത്തിക്കാൻ തീരുമാനം

Web Desk

കൊച്ചി

Posted on July 15, 2020, 7:20 pm

കോവിഡിൻ്റെ പശ്ചാത്തലത്തിൽ സപ്ലൈകോ ആസ്ഥാനത്തും എറണാകുളം പട്ടണത്തിലും നടപ്പിലാക്കിയ ഓൺലൈൻ ഭക്ഷ്യ വിതരണ സംവിധാനം ആഗസ്റ്റോടെ സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ സപ്ലൈകോയുടെ സംസ്ഥാന ബോർഡ് യോഗത്തിൽ തീരുമാനിച്ചു. സപ്ലൈകോ ലഭ്യമാക്കുന്ന ആപ്പുകൾ വഴി ബന്ധപ്പെട്ടാൽ ഭക്ഷ്യവസ്തുക്കൾ വീടുകളിലെത്തിക്കുന്ന സംവിധാനമാണിത്. വീടുകളിൽ ഭക്ഷ്യവസ്തുക്കളെത്തിക്കുന്നതിനുള്ള ഗതാഗത ചെലവു മാത്രമെ ഈടാക്കുകയുള്ളൂവെന്നും വീഡിയോ കോൺഫറൻസിൽ വ്യക്തമാക്കി. മൂന്നോളം ആപ്പുകളിലൂടെ സപ്ലൈകോ അവശ്യവസ്തുക്കൾ വീടുകളിൽ എത്തിക്കും.പുതിയ സ്റ്റാർട്ടപ്പുകൾ ചെയ്ത ആപ്പുകളും നിലവിലുള്ള ഭക്ഷ്യ വിതരണ ആപ്പുകളും ഇതിനായി ഉപയോഗിക്കും.

ബ്രാൻഡ് ഉൽപ്പന്നങ്ങളും സപ്ലൈകോ വില്പനശാലകളിൽ വില്പനക്കായി വയ്ക്കുന്നതിനു് ബന്ധപ്പെട്ട കമ്പനികളിൽ നിന്ന് ആഗസ്റ്റു മുതൽ ബ്രാൻഡ് ലിഫ്റ്റിങ് ഫീസായി 2000 രൂപ നിരക്കിൽഈടാക്കും.ഒരു കമ്പനിയുടെ ഉല്പന്നങ്ങൾ മാത്രം പ്രത്യേകം വില്പനക്കായി വയ്ക്കുന്നതിന് പ്രിഫേർഡ് ഷെൽഫിങ് ഫീസായി 2000 രൂപ ഈടാക്കും.ഈ ഇനങ്ങളിൽ 400 കോടി രൂപയുടെ വരുമാനം സപ്ലൈകോ പ്രതീക്ഷിക്കുന്നു..

സപ്ലൈകോയുടെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിവിധ സോഫ്റ്റ് വെയറുകൾക്കു പകരം എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഒറ്റ സോഫ്റ്റ്‌ വെയറായ ഇആർപി സൊലൂഷനുപയോഗിക്കാൻ 3.56 കോടി രൂപ ചെലവഴിക്കും.സംസ്ഥാനത്ത് എത്തുന്ന പ്രവാസികൾക്ക് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സപ്ലൈകോ ഉൽപ്പന്നങ്ങൾ വില്ക്കുന്നതിനുള്ള പ്രവാസിസ്റ്റോർ ആരംഭിക്കുന്നതിനു് അവസരം നൽകുന്ന സംരംഭമാണ് പ്രവാസി സ്റ്റോർ.

സപ്ലൈകോയിലെ ഫയൽ നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാൻ ഡിജിറ്റൽ ഡോക്യുമെൻ്റ് ഫയൽ സിസ്റ്റത്തിലേക്ക് മാറുന്നതിന് ബോർഡ് യോഗം തീരുമാനിച്ചു. ഇതിനായി 1.9കോടി രൂപയാണ് ചെലവഴിക്കുക.സി എം ഡി ഡോ.ബി അശോകിൻ്റെ അധ്യക്ഷതയിൽ സപ്ലൈകോ ആസ്ഥാനത്ത് നടന്ന വീഡിയോ കോൺഫറൻസിൽ ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് സെക്രട്ടറി പിവേണുഗോപാൽ, ഡയറക്ടർ ഹരിതവികുമാർ, വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, ജനറൽ മാനേജർ അലി അസ്ഗർ പാഷ അഡീഷണൽ ലോ സെക്രട്ടറി എൽ ശോഭാ നായർ, ഫിനാൻസ് അഡീഷണൽ സെക്രട്ടറി എസ് വികല ‚മാനേജർമാർ തുടങ്ങിയവർ പങ്കെടുത്തു.

ENGLISH SUMMARY: online dis­tri­b­u­tion in sup­ply­co

YOU MAY ALSO LIKE THIS VIDEO