മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലെെൻ ക്ലാസ് സംവിധാനമൊരുക്കി: സർക്കാർ

Web Desk

കൊച്ചി

Posted on June 17, 2020, 9:40 pm

സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾക്ക് സംവിധാനമൊരുക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകൾക്ക് പുറത്താണെന്നും ഇവർക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി സി സി ഗിരിജ അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.

872 വിദ്യാർത്ഥികൾക്ക് മാത്രമാണ് നിലവിൽ ഓൺലെെൻ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യം ഇല്ലാത്തത്. ഇവരിൽ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളിൽ നിന്നുള്ള കുട്ടികളാണ്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവർക്കായി ഓൺലൈൻ ക്ലാസുകൾ റെക്കോഡ് ചെയ്തു എത്തിക്കും. 41.2 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനുള്ള സൗകര്യമുണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുംവരെ ഓൺലൈൻ ക്ലാസുകൾ നിർത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇത് സർക്കാർ നിലപാടിനുള്ള അംഗീകാരമാണ്.

eng­lish sum­ma­ry: Online facil­i­ty for all stu­dents: Govt. stat­ed in high­court

you may also like this video: