വായ്പ വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ തട്ടിപ്പ്; വലയില്‍പ്പെട്ടത് നൂറുക്കണക്കിന് പേര്‍

Web Desk

തിരുവനന്തപുരം

Posted on September 26, 2020, 10:41 am

ഓണ്‍ലൈനിലുടെ ലോണ്‍ നല്‍കാമെന്ന് പറഞ്ഞുകൊണ്ടുളള തട്ടിപ്പ് പെരുകുന്നു. നൂറുക്കണക്കിന് പേരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ലളിതമായ വ്യവസ്ഥകളിലൂടെ ലോണ്‍ തരപ്പെടുത്തി തരാമെന്നുളള പരസ്യം കണ്ടാണ് ആളുകള്‍ ഈ തട്ടിപ്പിലേക്ക് വീഴുന്നത്. വായ്പ വാഗ്ദാനങ്ങലില്‍ വീണ് പതിനായിരക്കണക്കിന് രൂപയാണ് പലര്‍ക്കും നഷ്ടമായത്.

തട്ടിപ്പിന്റെ രീതി ഇങ്ങനെയാണ്;

1250 രൂപ ആദ്യ പ്രോസസിംഗ് ഫീസായി അടയ്ക്കാൻ ആവശ്യപ്പെടും. ഇതി കഴിഞ്ഞാല്‍ പിന്നെ അടുത്തത് കോര്‍ട്ട് ഓര്‍ഡര്‍ തയ്യാറാക്കുന്നതിന് വേണ്ടി മുദ്രപത്രത്തിനും മറ്റുമായി 5000 രൂപ അയക്കണം. പിന്നെ ഇൻഷുറൻസ് തുക വേണമെന്നാകും. ഇത്തരത്തില്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ജനങ്ങളുടെ കൈയില്‍ നിന്ന് കാശ് ഒരുപാട് കൈക്കലാകുകയാണ് തട്ടിപ്പ് രീതി.

കോവിഡ് കാലമായതിനാല്‍ പലരും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന് തട്ടിപ്പുക്കാര്‍ക്ക് അറിയാം. ഇതിന് മുതലെടുക്കുകയാണ് അവര്‍. ഓണ്‍ലൈൻ ലോണുമായി ബന്ധപ്പെട്ട് നിരവധി പരസ്യങ്ങളാണ് ഫേയ്ബുക്കിലും മറ്റും കാണുന്നത്. അരമണിക്കൂറിനുളളില്‍ ലോണ്‍ ശരിയാക്കി നല്‍കുമെന്നാണ് അവരുടെ വാഗ്ദാനം.

ENGLISH SUMMARY: ONLINE FRAUD IN FACEBOOK

YOU MAY ALSO LIKE THIS VIDEO