ബെംഗലൂരു: സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട യുവാവ് യുവതിയിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബെംഗലൂരു സ്വദേശിയായ യുവതിയുടെ കൈയിൽ നിന്നാണ് പലപ്പോഴായി പത്തു ദിവസത്തിനുള്ളിൽ 11 ലക്ഷം രൂപ നഷ്ടപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴിയാണ് ഭരതി നഗറിൽ താമസിക്കുന്ന ബിസിനസുകാരൻറെ ഭാര്യ യുവാവുമായി സൗഹൃദത്തിലാകുന്നത്. യുവാവ് തൻറെ പേര് ഡാനിയേൽ എന്നാണെന്നും ലണ്ടനിലാണ് താമസമെന്നും അറിയിക്കുകയൂം. ഇരുവരും സൗഹൃതത്തിലാവുകയുമായിരുന്നു.
ദിവസങ്ങൾക്കുളളിൽ ഇരുവരും നല്ല സുഹൃത്തുക്കളായി. 62000 പൗണ്ട് വിലവരുന്ന ആഭരണം ഡയറക്ട് എക്സ്പ്രസ് ഡെലിവറി കമ്പനി വഴി അയക്കയക്കാമെന്ന് ഡാനിയേൽ പറഞ്ഞു. രണ്ടു ദിവസത്തിനു ശേഷം ദില്ലി എയർപോർട്ടിലെ കസ്റ്റംസ് ഓഫീസർ എന്നു പരിചയപ്പെടുത്തി ഒരാൾ വിളിക്കുകയും തനിക്കുള്ള ഗിഫ്റ്റ് ബോക്സ് എത്തിയിട്ടുണ്ടെന്നും ഉടൻ 55000 രൂപ അടക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. ഭർത്താവിൻറെ അക്കൗണ്ടിൽ നിന്നും പണം അയച്ചതായും യുവതി പറയുന്നു.
അടുത്ത ദിവസം ഡാനിയൽ വിളിച്ച് 2,25000 രൂപ വീണ്ടും അയക്കാൻ പറഞ്ഞു. അതിനു പുറമേ മറ്റൊരു ദിവസം ഗിഫ്റ്റ് 17 കിലോഗ്രാമിൽ കൂടുതലുള്ളതിനാൽ 5,50000 രൂപ കൂടി അയക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കസ്റ്റംസ് ഓഫീസർ എന്നു പറഞ്ഞു വിളിച്ചയാൾ അറിയിച്ചു.
രണ്ടു തവണയും പണം അയച്ചതായും വീണ്ടും ഡാനിയൽ വിളിച്ച് 12 ലക്ഷം കൂടി ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയതെന്നും യുവതി പറയുന്നു. പിന്നീട് വിളിച്ചപ്പോൾ ഡാനിയലിൻറെ നമ്പർ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തതായും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.