ഓണ്‍ലൈന്‍ ജോലിതട്ടിപ്പ്; മൂന്ന് പേര്‍ പിടിയില്‍

Web Desk
Posted on March 23, 2019, 10:16 am

ന്യൂഡല്‍ഹി: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിവന്നിരുന്ന സംഘത്തെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വിദേശിയുള്‍പ്പെടെ മൂന്നുപേരാണ് പിടിയിലായിരിക്കുന്നത്. വടക്ക്കിഴക്കന്‍ ഡല്‍ഹി ആസ്ഥാനമാക്കി ഓണ്‍ലൈന്‍ ജോലി തട്ടിപ്പാണ് ഇവര്‍ നടത്തിവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ പക്കല്‍ നിന്ന് 66,000 രൂപ, അമേരിക്കന്‍ കറന്‍സി എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ നിരവധി ഉദ്യോഗാര്‍ഥികളുടെപക്കല്‍നിന്ന് പണം തട്ടിയിട്ടുള്ളതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. ഗുരുഗ്രാം, ഗാസിയാബാദ് സ്വദേശികളാണ് അറസ്റ്റിലായത്.