മദ്യം കിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്ന കുടിയന്മാര്ക്ക് ഒരു ശുഭവാര്‍ത്ത. ടൂറിസ്റ്റായി ദുബായിലെത്തിയാല്‍ ഓണ്‍ലൈനായി ഏതുതരം മദ്യവും താമസസ്ഥലത്തേക്ക് ഒഴുകിയെത്തും. പക്ഷേ അയ്യായിരം രൂപയുടെ മദ്യം എങ്കിലും ഓര്‍ഡര്‍ ചെയ്യണം. അതുപോരാഞ്ഞ് ആയിരം രൂപ ഡെലിവറി ചാര്‍ജായും നല്‍കണം.
മദ്യം വാങ്ങാന്‍ ദുബായില്‍ പെര്‍മിറ്റുള്ളവര്‍ക്കും ഓണ്‍ലൈനിലൂടെ മദ്യം ലഭിക്കും. പക്ഷേ ടൂറിസ്റ്റായി ദുബായിലെത്തി പൂശിയിട്ടു മടങ്ങാമെന്ന പൂതി മലയാളിക്കു വേണ്ട. ദുബായിലേക്ക് മാത്രമല്ല അബുദാബിയടക്കം യുഎഇയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. കപ്പലില്‍ വന്നു കുടിച്ചിട്ടു പോകാനുമാവില്ല. കടല്‍ ഗതാഗതത്തിനും വിലക്കുണ്ട്.
ദുബായ് അടുത്ത രണ്ടാഴ്ചത്തേക്ക് കൂടി അടച്ചു പൂട്ടിയിരിക്കുന്നതിനാല്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ മദ്യ പ്രവാഹത്തിന്റെ ഗുണമുണ്ടാകു. മദ്യം വേണ്ടവര്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്കു മുമ്പ് ഓണ്‍ലൈന്‍ മദ്യത്തിന് രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ മദ്യത്തിന്റെ പേരില്‍ വ്യാജപ്രചരണങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
English Summary; online Liquor sale
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.