ഇങ്ങനെയൊക്കെയുളള ചില തീരുമാനങ്ങളാണ് നമ്മളെ വേറിട്ട് നിര്‍ത്തുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വധുവിന് നാട്ടിലെത്താൻ സാധിച്ചില്ല. വിവാഹം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കാനൊന്നും അവർ മുതിർന്നില്ല, പകരം കല്യാണം ഓൺലൈനിൽ നടത്താൻ ഏറു വീട്ടുകാരും തീരുമാനിച്ചു. ഈ മാസം 26 നാണ് ഹരിപ്പാട് ഓൺലൈൻ വിവാഹത്തിന് വേദിയാകും. വരൻ ശ്രീജിത്ത് ചങ്ങനാശേരി പുഴവാത് കല്ലംപറമ്പിൽ സ്വദേശിയാണ്. വധു അഞ്ജന ഹരിപ്പാട് സ്വദേശിയും. അഞ്ജന ഉത്തർപ്രദേശിലാണ് ജോലി ചെയുന്നത്. രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അഞ്ജിതയ്ക്ക് നാട്ടിലെത്താൻ സാധിച്ചില്ല. അഞ്ജിതയ്ക്ക് ഒപ്പം അമ്മയും സഹോദരനും ഉണ്ട്. 26 ന് രാവിലെ ശ്രീജിത്തിന്റെ വീട്ടുകാർ അഞ്ജിതയുടെ വീട്ടിലെത്തി ഓൺലൈനായി വിവാഹ സമ്മതം വാങ്ങും.
ENGLISH SUMMARY: online marriage in harippad due to lockdown
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.